Tuesday, 8 December 2015

മോഹപ്പൂരം പൂത്തിറങ്ങി


  സിനിമാ പ്രേമികളുടെ മോഹപ്പൂരത്തിന്റെ കളിവിളക്കു തെളിഞ്ഞിട്ട് ഇന്ന് രണ്ട് നാള്‍ പിന്നിട്ടിരിക്കുന്നു. ഉദ്ഘാടനത്തിന് ഡെലിഗേറ്റുകളെ കയറ്റില്ലെന്ന ഒരനാവശ്യ വാര്‍ത്ത പരത്തിയെന്നതും സ്വകാര്യ തീയറ്ററുകളില്‍ ഡെലിഗേറ്റുകളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കാത്തതും സെക്യൂരിറ്റി ജീവനക്കാരില്‍ ചിലരുടെ മോശം പെരുമാറ്റവുമൊഴിച്ചാല്‍വിവാദങ്ങള്‍ക്ക് അധികം ഇടംനല്‍കാതെ സുവര്‍ണ്ണ ചകോരം സിനിമാ പ്രേമികളുടെ മനസ്സില്‍ മാസ്മരിക അനുഭൂതി പകര്‍ന്നു കൊണ്ട് പറക്കുകയാണ്. റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയതും മിച്ചം വരുന്ന റിസര്‍വേഷന്‍ സീറ്റുകളിലേക്ക് കാത്തിരിക്കുന്ന വരെ മുന്‍ഗണനാക്രമത്തില്‍ കയറ്റി വിടുന്നതും ഓരോ തീയറ്ററിലും മിച്ചം എത്ര സീറ്റുകള്‍ ഉണ്ടെന്ന വിവരം നല്‍കുന്നതും പരമാവധിപേരെ സിനിമ കാണിപ്പിക്കാന്‍ ശ്രമിക്കുന്നതും സംഘാടകരുടെ മാന്യമായ ഇടപെടീലും ഇത്തവണ മേളയെ കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്. 2007 ല്‍ 12ാം മേളയില്‍ കണ്ട അബ്ദുള്ള ഓഗസിന്റെ അവിസ്മരണീയമായ ടര്‍ക്കിഷ് സിനിമയുടെ പേര് ഈ മേളയ്ക്ക് ഇതുവരെ നല്‍കാം ‘Bliss’.
ഇതുവരെ കാണാന്‍ സാധിച്ച സിനിമകള്‍
Mountains may depart, Videophilia and other visual syndromes, The measure of a Man, Ain, The Gambler, The Wave, Tanna& Dheepan .

ഇഷ്ടപ്പെട്ട സിനിമകളെപ്പറ്റി മുന്‍ഗണനാക്രമത്തില്‍ പറയാം.
1. ഡെയ്‌നും വാവയും ടാനയിലെ മൊയ്തീനും കാഞ്ചനമാലയും
1774 ല്‍ ജയിംസ് കുക്ക് തെക്കന്‍ പസഫിക്കില്‍ വന്വാതുവില്‍ കണ്ടെത്തിയതും യാസൂര്‍ എന്ന സജീവ അഗ്നിപര്‍വ്വതമുള്ള 40 കി.മീ നീളവും 20 കിമീ. വീതിയുമുള്ള ദ്വീപാണ് ടാന. അവിടുത്തെ ആദിവാസികള്‍ ഒരു കാലത്ത് നരഭോജികളായിരുന്നു. ഗമേെീാ എന്നായിരുന്നു അവരുടെ ആചാരാനുഷ്ഠാനങ്ങള്‍ അറിയപ്പെട്ടിരുന്നത്.
വന്വാതുവിലെ ഉള്‍ക്കാടുകളില്‍ ചിത്രീകരിച്ച ആദ്യ സിനിമയാണ് ഠമിിമ. ബെന്റ്‌ലി ഡീന്റെ ക്യാമറ സിനിമ കണ്ടു ക്ഷീണിച്ച കണ്ണുകളില്‍ ആശ്വാസത്തിന്റെ പച്ചപ്പ് പകരുന്നു. പ്രകൃതി ദൃശ്യങ്ങളുടെ മോഹനദൃശ്യങ്ങളാണ് നമുക്ക് സമ്മാനിക്കപ്പെടുന്നത്. പ്രേമവിവാഹം നിഷിദ്ധമായ ടാനയിലെ ഗോത്രവര്‍ഗ്ഗക്കാരുടെ ജീവിതവും അതിജീവനത്തിനായുള്ള പോരാട്ടങ്ങളും അതിനിടയില്‍ വിടരുന്ന അതിഭാവുകത്വമില്ലാത്ത, ഒരു യഥാര്‍ത്ഥ പ്രണയവും മാര്‍ട്ടിന്‍ ബട്ട്‌ലറും ബെന്റ്‌ലി ഡീനും തികച്ചും സ്വാഭാവികമായി കാഴ്ചക്കാര്‍ക്ക് പകര്‍ന്നു തരുന്നു. പ്രൊഫഷണല്‍ അഭിനേതാക്കള്‍ ആരുമില്ലാത്തതാണ് സ്വാഭാവിക പ്രതീതി ഉളവാകുന്നതിന് ഒരുകാരണം.

Yakel ഗോത്രവും അടുത്തുള്ള Imedin ഗോത്രവും തമ്മിലുള്ള കുടിപ്പക നിരവധി പേരുടെ ജീവനെടുത്തു. ഇരുഭാഗത്തും ആള്‍നാശം പതിവായപ്പോഴാണ് സമാധാനചര്‍ച്ചക്ക് കളമൊരുക്കിയത്. Kawa എന്ന ചെടിത്തണ്ടുകളും വേരും കൈമാറിയാണ് ഗോത്രക്കാര്‍ സമാധാന ഉടമ്പടിയിലേക്ക് കടക്കുന്നത്. സമാധാനത്തിന്റെ ഭാഗമായി വാവയെ Imedin ഗോത്രത്തിലേക്ക് വിവാഹം കഴിച്ചു നല്‍കാമെന്നും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ ഗോത്രത്തലവന്റെ ചെറുമകനായ ഡെയ്‌നുമായി പ്രണയത്തിലാണവള്‍  ഇതിനെല്ലാം സാക്ഷിയായി അവളുടെ കുഞ്ഞു സഹോദരി സെലിനും. ഗോത്രങ്ങള്‍ തമ്മില്‍ വീണ്ടും യുദ്ധം ഉണ്ടാകുമെന്ന് അവളെ എല്ലാവരും ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുവെങ്കിലും അവള്‍ ഡെയ്‌നുമായി ഒളിച്ചോടുന്നു. Tanna  യുടെ അധിദേവത Yahul ആണ്. അവര്‍ വസിക്കുന്നതോ യാസൂര്‍ അഗ്നിപര്‍വ്വതത്തിലും. അവര്‍ അവിടേക്ക് പോകുന്നു. ഇരു ഗോത്രക്കാരും അവരെ പിടികൂടാനായി പിന്നാലെയും, അഭയം തേടി പലയിടവും അലഞ്ഞ് അവസാനം ഉള്‍ക്കാട്ടിലേക്കും പിന്നീട് അഗ്നിപര്‍വ്വതത്തിന്റെ പിന്നാമ്പുറത്തെ ചെറിയ ഗുഹയിലേക്കും പലായനം ചെയ്യുന്നു. സെലിന്റെ സഹായത്തില്‍ വാവയുടെ അച്ഛനും കൂട്ടാളികളും ഒളിയിടത്തില്‍ എത്തി കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തുന്നു. ഡെയ്ന്‍ വേദനയോടെ വാവയോട് മടങ്ങിപ്പോകാന്‍ പറയുന്നു. പക്ഷേ അവള്‍ പോകുന്നില്ല. അവര്‍ നേരം വെളുക്കും മുന്‍പേ Yahulന്റെ വാസസ്ഥാനമായ അഗ്‌നിപര്‍വ്വതശൃംഗത്ത് വിഷക്കൂണു കഴിച്ച് കെട്ടിപിടിച്ച് കിടന്ന് ആത്മഹത്യ ചെയ്യുന്നു. പരിശുദ്ധ പ്രണയത്തിന്റെ തീഷ്ണത അറിഞ്ഞ ഗോത്രക്കാര്‍ വൈരം മറക്കുന്നു. അവരുടെ ആചാരാനുഷ്ഠാനമായ Kastom നിയമങ്ങള്‍ മാറ്റിയെഴുതുന്നു. പ്രണയ വിവാഹം ഗോത്രാചാരത്തിന്റെ ഭാഗമായി അംഗീകരിക്കുന്നു.

ആചാരങ്ങളെ മറന്ന് സ്‌നേഹത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച അവരുടെ പ്രണയം ഒരു കവിതയായി പെയ്യുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. സിനിമയുടെ തുടക്കവും ഇതേ വരികളോടാണ്.
1987 ല്‍ നടന്ന ഈ യഥാര്‍ത്ഥകഥയ്ക്ക് നമ്മുടെ മൊയ്തീന്റെയും കാഞ്ചനമാലയുടേയും അനശ്വരപ്രണയവുമായി സാദൃശ്യമുണ്ട്.. ഇതൊരു മഹത്തായ  സിനിമ ഒന്നും അല്ല എന്നാൽ പ്രണയം ഏത് ഘോരവനത്തിലായാലും പവിത്രമാണെന്ന സന്ദേശമാണ് ഈ ചെറിയ 'വലിയ' സിനിമ പകരുന്നത്
സിനിമക്ക് 7.5/10 മാര്‍ക്ക്
സംവിധാനത്തിനും സംഗീതത്തിനും  7.5/10 മാര്‍ക്ക്
ഫോട്ടോഗ്രാഫിക്ക് 8.5/10 മാര്‍ക്ക്
അനശ്വര പ്രണയത്തിനും ഡെയ്‌നും വാവക്കും  8/10  മാര്‍ക്ക്
നിഷ്‌കളങ്കമായ അഭിനയത്തിന് സെലിന്‍ എന്ന കൊച്ചുമിടുക്കിക്ക്  8/10 മാര്‍ക്ക് 

2. Dheepan

പൊന്നുംകുടത്തിന് പൊട്ടുവേണ്ട, ദീപന് റിവ്യൂവും... മനോഹരചിത്രം.... ദീപനും (ശിവദാസന്‍), യാലിനിയും ഇളയാളും എല്ലാം മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇപ്പോളും.....കഥ ഏവര്‍ക്കും സുപരിചിതമായതിനാല്‍ അതിനെപ്പറ്റി എഴുതുന്നില്ല.


ഉള്ളില്‍ അമര്‍ന്നു കത്തിയ അഗ്നിയെ ആളിക്കത്തിച്ച് ശിവദാസന്‍ അവസാന അഞ്ചുമിനിട്ട് നടത്തുന്ന അതിമാനുഷിക പ്രവര്‍ത്തികള്‍ സംവിധായകന്‍ ഷാക്വസ് അസിയാര്‍ഡ് അല്പം കൂടി ലഘൂകരിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്നു അതുമാത്രമാണ് ഈ ചിത്രത്തിലെ ഏക Black spot .
സിനിമയ്ക്കും, സംവിധായകനും, ശിവദാസനും, യാമിനിക്കും, ഇളയോള്‍ക്കും 8.5/10  മാര്‍ക്ക്‌
3. ഐന്‍
പേരു സൂചിപ്പിക്കുന്നതുപോലെ ഈ ഫെസ്റ്റിവലിന്റെ കണ്ണാണ് ഈ സിനിമ 
സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തിനും കഥയ്ക്കും  8.5/മാര്‍ക്ക്മുസ്തഫാക്ക്  8/10  മാര്‍ക്ക്‌
4. Measure of a Man
വിന്‍സന്റ് ലിന്‍ഡന് കാനില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത് ഇതിലെ തൊഴില്‍ തേടിയലയുന്ന 51 കാരനായ തിയറി ടാഗൊറുഡുവിന്റെ വേഷമാണ്. അവസാനം ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ സെക്യൂരിറ്റിയാകുന്ന അദ്ദേഹം നേരിടേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ അതിന്റെ സൂക്ഷ്മതലത്തില്‍ വരെ അസാധാരണമാം വിധം പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ചിരിക്കുന്നു.


സിനിമയ്ക്ക് -7/10  മാര്‍ക്ക്
സംവിധാനത്തിന് -7.5/10  മാര്‍ക്ക്
വിന്‍സന്റ് ലിന്‍ഡന്‍, തിയറി ടാഗൊറുഡു ആയി അഭ്രപാളിയില്‍ ജീവിച്ചതിന്
9/10 മാര്‍ക്ക്
5. Mountains may Depart
കാനില്‍ പ്രദര്‍ശിപ്പിച്ച സിനിമയെന്ന പ്രതീക്ഷയോടെ പോയി കണ്ടതാണ് നിരാശപ്പെടുത്തി. മാതൃഭാഷയെ ഉപേക്ഷിച്ച് ഇംഗ്ലീഷ് മാത്രം മക്കള്‍ പഠിക്കണമെന്നാഗ്രഹിച്ചു നടക്കുന്നവര്‍ ഒന്നുപോയി കണ്ടേക്ക് ഈ ചൈനീസ് ചിത്രം.

 ഇതിലെ പ്രണയത്തിനും നൈരാശ്യത്തിനും ഒന്നും ഒരു feel വന്നില്ല.
ആകെ  3.5/ 10  മാര്‍ക്ക്‌
6. Videophilia and other viral syndromes
ഇത്തവണ ഇതുവരെ ഞാന്‍ കണ്ട ഏറ്റവും മോശം സിനിമ. ജുവാന്‍ മൊളേരോയുടെ ഈ പെറുവിയന്‍ സിനിമ എന്തെങ്കിലും പ്രേക്ഷകനുമായി സംവാദിക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടാകാം. പക്ഷേ ഒന്നും ഞങ്ങളിലെത്തിയില്ല എന്നാണ് എന്റെയും സുഹൃത്തുക്കളുടേയും അഭിപ്രായം.
2/ 10   മാര്‍ക്ക് (വിശാലമനസ്‌കയായ ചില അഭിനേതാക്കള്‍ക്ക് മാത്രം)
7. The Gambler
ചൂതാട്ടത്തിന്റെ ഏറ്റവും വികൃതമായ മുഖം നമുക്ക് കാട്ടിത്തന്നു വിന്‍സെന്റാസിന്റെ ഡോക്ടര്‍ കഥാപാത്രം എന്നതൊഴിച്ചാല്‍ ഈ ലാത്‌വിയന്‍ സിനിമ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല.


ആകെ 3.5/10 മാര്‍ക്ക്‌
8. Wave
ഉദ്യോഗജനകമായിരുന്നു. അവസാന അരമണിക്കൂര്‍ പക്ഷേ ക്ലൈമാക്‌സ് പൊളിച്ചു. സുനാമിയുടെയും മറ്റു പ്രകൃതിക്ഷോഭങ്ങളുടേയും ഇതിലും മെച്ചപ്പെട്ട ചിത്രങ്ങള്‍ കണ്ടിട്ടുണ്ട്.
ആകെ മൊത്തം 4/10  മാര്‍ക്ക്‌

നല്ല ചിത്രങ്ങള്‍ തേടി അലയുകയാണ്.... ബാക്കി പിന്നെ എഴുതാം. ഏതെങ്കിലും സിനിമാ തിയറ്ററില്‍ വച്ച് കാണാം. ബൈ.
എന്ന്
സിനിമാവാലാ
https://ssl.gstatic.com/ui/v1/icons/mail/images/cleardot.gif

Wednesday, 15 July 2015

വിസ്മയിപ്പിക്കുന്ന പ്രയാണം- Serengeti Migration


അതിജീവനത്തിനായി ജീവികൾ നടത്തുന്ന സഞ്ചാരമാണ് ദേശാടനം. ചില ജീവികൾ ഒരു വാസസ്ഥലത്തുനിന്നു സഞ്ചരിച്ച് മറ്റൊരു സ്ഥലത്ത് എത്തിച്ചേരുകയും അവിടെ കുറച്ചുകാലം ചെലവഴിച്ചശേഷം വീണ്ടും പഴയ സ്ഥലത്തേക്കു തിരിച്ചെത്തുകയും ചെയ്യുന്നു. ഇത്തരം നീക്കങ്ങൾക്ക് എടുക്കുന്ന ദീർഘമായ സമയം, സഞ്ചരിക്കുന്ന ദൂരം, പങ്കെടുക്കുന്ന അംഗങ്ങളുടെ എണ്ണം തുടങ്ങിയവയെല്ലാം അദ്ഭുതാവഹങ്ങളാണ്. നിശ്ചിത കാലയളവിൽമാത്രം നടക്കുന്ന നീക്കങ്ങളാണിവ. ജന്തുക്കളുടെ തെറ്റാത്ത ലക്ഷ്യബോധംദീർഘയാത്രയ്ക്കുള്ള ഊർജസംഭരണം, പോയവഴിതന്നെയല്ലെങ്കിലും ലക്ഷ്യം മാറാതെയുള്ള തിരിച്ചെത്തൽ എന്നിവയെല്ലാംതന്നെ ദേശാടനത്തെ ദൈനംദിനം നടത്തുന്ന നീക്കങ്ങളിൽനിന്നു വിഭിന്നമാക്കുന്നു. ജീവിതസാഹചര്യത്തിന് അനുകൂലമായ സ്ഥലം കണ്ടെത്താനും അവിടെ ജീവിച്ചുകൊണ്ട് പ്രതികൂലമായ സാഹചര്യം കടന്നുപോയശേഷം സ്വന്തം വാസസ്ഥലത്തേക്കു മടങ്ങിയെത്താനുമുള്ള യാത്രയാണ് ദേശാടനം. ദേശാടനം നടത്തുന്ന ജന്തുക്കളെല്ലാംതന്നെ ഒരു പ്രത്യേക കാലത്ത് നിശ്ചിത മാർഗത്തിലൂടെ നിശ്ചിത സ്ഥലത്ത് വന്നുചേരുകയും നിശ്ചിത കാലത്ത് മടങ്ങിപ്പോവുകയും ചെയ്യുന്നു.

വളരെ വ്യത്യസ്തമായ വിസ്മയകരമായ പ്രയാണമാണ് സെരെങ്ങെട്ടി മൈഗ്രേഷൻ (Serengeti Migration) The annual wildebeest migration in Tanzania’s Serengeti National Park and Kenya’s Masai Mara National Reserve is one of the most spectacular wildlife events on the planet. Sometimes referred to as the ‘Greatest Show on Earth', The Great Wildebeest Migration is a movement of approximately 2 million wildebeest throughout the Serengeti and Masai Mara ecosystems.

 300,000 zebra and 200,000 gazelles accompany them along the way, making a total of over 2 million migrating animals.They migrating throughout the year, constantly seeking fresh grazing and, it's now thought, better quality water. The precise timing of the Serengeti wildebeest migration is entirely dependent upon the rainfall patterns each year
             
 CLICK  ON THE LINK BELOW TO WATCH THE VIDEO

                   Serengeti Migration
              
                                       

Thursday, 27 November 2014

AKSHRAMUTTAM MEGA QUIZ FINAL 2014 (KOTTAYAM)Round 1 Answer
Round 2 Answers